നേരം ഇരുട്ടി വെളുത്തപ്പോള്‍ നാടും നഗരവും ചിലന്തിവലയില്‍ മൂടിയിരിക്കുന്നു! അമ്പരന്ന് ജനങ്ങള്‍

എന്താണ് സംഭവമെന്നറിയാതെ നില്‍ക്കവെ ശാസ്ത്രജ്ഞര്‍ വിശദീകരണവുമായി എത്തിയത് ജനങ്ങള്‍ക്ക് ആശ്വാസവുമായിരിക്കുകയാണ്.

എറ്റലിക്കോ: ഉറങ്ങാന്‍ കിടന്നപ്പോള്‍ പോലും ഒരു കുഴപ്പവുമില്ലാതിരുന്ന നഗരം നേരെ വെളുത്തപ്പോള്‍ ചിലന്തിവലയില്‍ മുങ്ങി നില്‍ക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഈ നഗരത്തിലെ ജനങ്ങള്‍. എന്താണ് സംഭവമെന്നറിയാതെ നില്‍ക്കവെ ശാസ്ത്രജ്ഞര്‍ വിശദീകരണവുമായി എത്തിയത് ജനങ്ങള്‍ക്ക് ആശ്വാസവുമായിരിക്കുകയാണ്.

ഗ്രീസിലെ ഏറ്റലിക്കോ നഗരത്തെയാണ് അമ്പരപ്പിച്ചുകൊണ്ട് അത്ഭുത സംഭവമുണ്ടായിരിക്കുന്നത്. മരങ്ങളും ചെടികളുമെല്ലാം ചിലന്തിവല കൊണ്ട് മൂടിയിരിക്കുകയാണ്. ആയിരക്കണക്കിന് ചിലന്തികളും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു.

തേരാങ്‌നത വിഭാഗത്തില്‍ പെട്ട ചെറിയ ഇനം ചിലന്തികളാണ് നഗരത്തില്‍ വലവിരിച്ചിരിക്കുന്നത് എന്ന് ജന്തുശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. വെള്ളത്തിലും കരയിലും അനായാസം സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ കൂട്ടര്‍ അപകടകാരികള്‍ അല്ലേ്രത.

എട്ടുകാലിയുടെ ഇഷ്ട ഭക്ഷണമായ നെയ്റ്റ്‌സ് എന്ന ചെറിയ ഇനം പ്രാണികള്‍ നാട്ടില്‍ പെരുകിയതാണ് ചിലന്തിവലകള്‍ അധികമാകാന്‍ കാരണമെന്ന് കരുതുന്നു. അന്തരീക്ഷ താപനില ഉയരുന്നതോടെ നെയ്റ്റ്‌സ് പ്രാണികള്‍ ഇല്ലാതാവുകയും ചിലന്തികളും അപ്രത്യക്ഷമാകുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. എന്തായാലും അത്ഭുതം കൂറുകയാണ് ഗ്രീസ് ജനത.

Exit mobile version