52 -കാരനായ അധ്യാപകനോട് 20 കാരിയായ വിദ്യാര്‍ഥിനിയ്ക്ക് പ്രണയം: ഒടുവില്‍ വിവാഹിതരായി; ജീവിതം ഹാപ്പിയെന്ന് സാജിദും സോയയും

ലാഹോര്‍: അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള പ്രണയം അപൂര്‍വമായി സംഭവിക്കാറുണ്ട്. പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയാറ്, പ്രായമോ നിറമോ, ഒന്നും ബാധകമാവില്ല. അങ്ങനെ കണ്ണും മൂക്കുമില്ലാത്ത ഒരു പ്രണയമാണ് സോഷ്യലിടത്ത് നിയുന്നത്. 52 -കാരനായ അധ്യാപകനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് 20 കാരിയായ വിദ്യാര്‍ഥിനി.

പാകിസ്താനില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബികോം വിദ്യാര്‍ത്ഥിനിയായ സോയ നൂറാണ് തന്റെ അധ്യാപകന്‍ സാജിദ് അലിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകര്‍ഷിച്ചത് എന്നാണ് സോയ പറയുന്നത്.

ആദ്യമൊക്കെ വിദ്യാര്‍ത്ഥിനിയുടെ പ്രണയാഭ്യര്‍ത്ഥന സാജിദ് അലി നിരസിച്ചിരുന്നു. എന്നാല്‍, അവസാനം അധ്യാപകനും പ്രണയത്തില്‍ വീഴുകയായിരുന്നു. അങ്ങനെ ഇരുവരും വിവാഹിതരാവാനും തീരുമാനിക്കുകയും ചെയ്തു.

Read Also: ‘കുട്ടികള്‍ യൂണിഫോം ധരിക്കാത്തത് ടീച്ചര്‍ ലെഗിന്‍സ് ധരിക്കുന്നതുകൊണ്ട്’: പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി

പാകിസ്താനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂര്‍വമായ പ്രണയകഥ പങ്കുവച്ചിരിക്കുന്നത്. പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോള്‍ അധ്യാപകന്‍ വല്ലാതെ ആയിപ്പോയി എന്നും എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹവും അത് അംഗീകരിക്കുകയും ചെയ്‌തെന്നും സോയ പറഞ്ഞു.

‘നമുക്കിടയില്‍ 32 വര്‍ഷത്തെ പ്രായവ്യത്യാസം ഉണ്ട്. നമുക്ക് പരസ്പരം വിവാഹിതരാവാന്‍ സാധിക്കില്ല’ എന്നാണ് സാജിദ് ആദ്യം സോയയോട് പറഞ്ഞത്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാജിദിന് സോയയോടും പ്രണയം തോന്നുകയായിരുന്നു.

എന്നാല്‍, ഇരുവരുടെയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആ ബന്ധം ആദ്യം അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും ബന്ധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

സാജിദിന്റെ അധ്യാപനം സോയക്ക് ഇഷ്ടമായിരുന്നു. സോയയുടെ പാചകം സാജിദിനും ഇഷ്ടമാണ്. അങ്ങനെ വിവാഹശേഷം ആരുടേയും കമന്റുകളെ വകവയ്ക്കാതെ ഹാപ്പിയായി ജീവിക്കുകയാണ് സാജിദും സോയയും.

Exit mobile version