പങ്കാളികൾ ഒളിച്ചോടിപ്പോയത് പോലീസിൽ പരാതി നൽകാൻ എത്തിയ യുവാവും യുവതിയും വിവാഹിതരായി; അമ്പരന്ന് നാട്ടുകാർ

തുടർന്ന് ഭാര്യയെ വിട്ടുകിട്ടാൻ നീരജ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഭാര്യയ്‌ക്കൊപ്പം നാടുവിട്ട മുകേഷ് കുമാർ സിങ്ങിന്റെ ഭാര്യയെ പരിചയപ്പെട്ടത്.

പങ്കാളികൾ ഒളിച്ചോടിപ്പോയത് പോലീസിൽ പരാതി നൽകാൻ എത്തിയ യുവാവും യുവതിയും വിവാഹിതരായി. ബിഹാറിലെ കഖാരി നിവാസികളായ നീരജ് കുമാർ സിങ്ങും റൂബി ദേവിയുമാണ് നാട്ടുകാരെ അമ്പരപ്പിച്ച് വിവാഹിതരായത്.

നീരജ് കുമാർ സിങ്ങും റൂബി ദേവിയും തൊട്ടടുത്ത വീടുകളിലായി താമസിക്കുന്നവരാണ്. ഇവരുടെ പങ്കാളികൾ തമ്മിൽ പ്രണയത്തിലാകുകയും കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർ നാടുവിട്ടുപോകുകയും ചെയ്തു. തുടർന്ന് ഭാര്യയെ വിട്ടുകിട്ടാൻ നീരജ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഭാര്യയ്‌ക്കൊപ്പം നാടുവിട്ട മുകേഷ് കുമാർ സിങ്ങിന്റെ ഭാര്യയെ പരിചയപ്പെട്ടത്.

തുടർന്ന് ഇവർ അടുത്ത സുഹൃത്തുക്കളായി ഫോണിലൂടെ പരസ്പരം സംസാരിക്കാൻ തുടങ്ങി. ഒരു വർഷത്തിന് ശേഷം ഇരുവരും വിവാഹം ചെയ്യാൻ തീരുമാനമെടുത്തു. കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഇവരുടെ വിവാഹം.

നീരജ് കുമാറിന്റെ ആദ്യ വിവാഹം 2009ലായിരുന്നു. ഇരുവർക്കും നാല് മക്കളുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയത്. ഒരു മകളെ മാത്രം നീരജിനൊപ്പം നിർത്തി, മൂന്നു മക്കളേയും കൂടെക്കൂട്ടിയാണ് യുവതി മുകേഷിനെ വിവാഹം ചെയ്യാനായി പോയത്.

Exit mobile version