സോഷ്യല്‍മീഡിയയില്‍ നിരന്തരം കോള്‍, പിന്നാലെ അശ്ലീല ദൃശ്യങ്ങള്‍ അയച്ചു, പ്രവാസി യുവാവിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

aritha babu | bignewslive

ആലപ്പുഴ: സോഷ്യല്‍മീഡിയയിലൂടെ പ്രവാസിയായ യുവാവ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. മലപ്പുറം അമരമ്പലം സ്വദേശി ഷമീനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു. അരിത തനിക്കുണ്ടായ മോശം അനുഭവം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

also read: വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുടമകള്‍ അറസ്റ്റില്‍

വിദേശ നമ്പറില്‍ നിന്നാണ് അശ്ലീല ദൃശ്യങ്ങള്‍ വന്നത്. ആദ്യം വാട്‌സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരുകയായിരുന്നുവെന്നും പിന്നീട് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുവെന്നും താന്‍ വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് നമ്പര്‍ ഷെയര്‍ ചെയ്തിരുന്നുതിനെ തുടര്‍ന്ന് ഇയാള്‍ ഖത്തറില്‍ ആണെന്ന് കണ്ടെത്തിയെന്നും അരിത പറയുന്നു.

സുഹൃത്തുക്കള്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും സംഭവം പ്രശ്‌നമായതോടെ മാപ്പ് പറഞ്ഞ് തലയൂരാന്‍ ഇയാള്‍ ശ്രമിച്ചെന്നും അരിത പറയുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ അരിത ബാബു തീരുമാനിക്കുകയായിരുന്നു. വിഡിയോ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ടായിരുന്നു അരിതയുടെ പോസ്റ്റ്.

Exit mobile version