പതിനൊന്നുകാരിക്ക് ആയുസ് ഇനി ഒമ്പത് മാസം മാത്രമെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; എന്നാല്‍ സകലരേയും ഞെട്ടിച്ച് പെട്ടെന്ന് ഒരു ദിനം അപ്രത്യക്ഷമായി തലയിലെ ട്യൂമര്‍; അത്ഭുതത്തില്‍ നിന്നും മുക്തരാകാതെ റോക്‌സിലിയും കുടുംബവും

ജീവന് അപകടമായ ട്യൂമര്‍ പെട്ടെന്ന് ഒരു ദിനം അപ്രത്യക്ഷമായതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് റോസി ഡോസ് എന്ന പതിനൊന്നുകാരിയും കുടുംബവും

ടെക്‌സാസ്: ഒരിക്കലും ഭേദമാക്കാനാകില്ലെന്ന് വിധിയെഴുതിയ ജീവന് അപകടമായ ട്യൂമര്‍ പെട്ടെന്ന് ഒരു ദിനം അപ്രത്യക്ഷമായതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് റോക്‌സിലി ഡോസ് എന്ന പതിനൊന്നുകാരിയും കുടുംബവും ചികിത്സകരും. അപൂര്‍വയിനം അര്‍ബുദ രോഗമായിരുന്നു ടെക്‌സാസ് സ്വദേശിയായ റോസി ഡോസ് എന്ന പതിനൊന്നുകാരിക്ക്. ചെറിയ തലവേദനയായിരുന്നു റോക്‌സിലിയുടെ രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മാരകമായ DIPG(Diffuse Intrinsic Pontine Glioma) ആണെന്നു കണ്ടെത്തിയത്. അഞ്ചിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന മാരകയിനത്തിലുള്‍പ്പെട്ട കാന്‍സര്‍ ആണിത്. തലയ്ക്കും നട്ടെല്ലിനും ഇടയിലായാണ് ഈ രോഗം ബാധിക്കുക.

ഇനി ഒന്‍പതു മാസം മാത്രം ആയുസെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പെണ്‍കുട്ടിക്ക് കാന്‍സര്‍ വളര്‍ച്ച ഒരുപരിധി വരെ കുറയ്ക്കാന്‍ ആഴ്ചയില്‍ ആറുതവണ വരെയാണ് റേഡിയേഷന്‍ നടത്തിയിരുന്നത്. ഹൃദയമിടിപ്പിനെയും ശ്വസനപ്രക്രിയയെയും കാഴ്ചശക്തിയും വരെ ബാധിക്കുന്ന രോഗമാണിത്.

റോക്‌സിലിയുടെ അവസ്ഥയില്‍ അവളുടെ മാതാപിതാക്കളായ ജേനയും സ്‌കോട്ടും തകര്‍ന്നുപോയ നിലയിലായിരുന്നു. എന്നാല്‍ ഈയടുത്ത് എടുത്ത റോക്‌സിലിയുടെ എംആര്‍ഐ കണ്ട ഡോക്ടര്‍മാര്‍ ശെരിക്കും ഞെട്ടി. ആ ട്യൂമര്‍ അപ്രത്യക്ഷമായിരിക്കുന്നു. റോസിക്ക് രോഗത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളുമില്ല. ഏവരേയും അമ്പരപ്പിച്ച സംഭവമായിരുന്നു അത്. എത്ര പരിശോധനകള്‍ നടത്തിയിട്ടും റോക്‌സിലിയില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഇത്രയും മാരകമായൊരു രോഗം എങ്ങനെ ഇങ്ങനെ അപ്രത്യക്ഷമായതെന്നതിന് ആര്‍ക്കും ഉത്തരമില്ല.

ഇതിനെ ഒരു അത്ഭുതമെന്നു കരുതുകയാണ് റോക്‌സിലിയുടെ മാതാപിതാക്കള്‍. ശരിക്കും ഇത് ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ഇവര്‍ പറയുന്നത്. റോക്‌സിലിയെ തുടര്‍ന്നും നിരീക്ഷണത്തില്‍ സംരക്ഷിക്കാനാണ് റോക്‌സിലിയുടെ മാതാപിതാക്കളുടെ തീരുമാനം.

Exit mobile version