ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്

ബെയ്ജിങ്: പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ഹീറോ താരം ജാക്കി ചാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമറിയിച്ച് രംഗത്ത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബെയ്ജിങില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ താരത്തിന്റെ പ്രതികരണം.

ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ ചാന്‍ സിപിസിയില്‍ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചെന്ന് സ്റ്റേറ്റ് ഗ്ലോബല്‍ ടൈംസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

‘സിപിസിയുടെ മഹത്വം എനിക്ക് കാണാന്‍ കഴിയും. 100 വര്‍ഷത്തിനുള്ളില്‍ അത് പറയുന്നതും വാഗ്ദാനം ചെയ്യുന്നതും നല്‍കുന്നു. സിപിസിയില്‍ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ചാന്‍ പറഞ്ഞു.

വര്‍ഷങ്ങളായി സിപിസിയുടെ പിന്തുണക്കാരനായിരുന്ന ജാക്കിചാന്‍ ചൈനീസ് പീപ്പീള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സില്‍ (സിപിപിസിസി) അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധത്തെ വിമര്‍ശിച്ചതിന് ജാക്കീചാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

‘ഞാന്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത കാലത്തായി നമ്മുടെ രാജ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയാന്‍ കഴിയും. ഞാന്‍ പോകുന്നിടത്തെല്ലാം ചൈനാക്കാരന്‍ ആകുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു” ചൈനയിലെ ഔദ്യോഗിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാക്കി ചാന്‍ പറയുന്നു.

ചൈനയും ഹോങ്കോങ്ങും എന്റെ ജന്മസ്ഥലമാണ്. ചൈന എന്റെ രാജ്യമാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, ഹോങ്കോങ്ങിന് ഉടന്‍ സമാധാനത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം 2019ല്‍ പറഞ്ഞിരുന്നു.

Exit mobile version