‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാഹാത്മ്യം വാക്കുകള്‍ക്കതീതം’ ആക്ഷന്‍ ഹീറോ ജാക്കി ചാന്‍

Jackie Chan | Bignewslive

ഹോങ്കോംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ഹോളിവുഡ് നടന്‍ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാഹാത്മ്യം വാക്കുകള്‍ക്കതീതമാണെന്നും ജാക്കി ചാന്‍ അഭിപ്രായപ്പെട്ടു.

2013 ല്‍ ജാക്കി ചാനെ ചൈനീസ് പാര്‍ലമെന്റിന്റെ പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ടേറ്റീവ് കോണ്‍ഫറന്‍സ് എന്ന സഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ഷീ ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളാണ് 2237 പേരെ പുതിയതായി സി.പി.പി.സി.സി. ദേശീയ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തത്.

Exit mobile version