ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍, കൊറോണ വൈറസ് ബാധയില്ല; വാര്‍ത്തകളെയും അഭ്യൂഹങ്ങളെയും തള്ളി ജാക്കിചാന്‍

കഴിഞ്ഞ ദിവസം ഹോങ്കോങ്ങിലെ പോലീസുകാരുടെ ഒരു ആഘോഷ ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു.

ഹോങ്കോങ്: ചൈനീസ്-ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന് കൊറോണ ബാധിച്ചുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തകളെയും അഭ്യൂഹങ്ങളെയും തള്ളി രംഗത്ത് വന്നിരിക്കുകയാണ് താരം. തനിക്ക് വൈറസ് ബാധയില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാന്‍ ആണെന്നും ജാക്കിചാന്‍ പറയുന്നു.

എല്ലാവരുടെയും സ്‌നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി, ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനും, സുരക്ഷിതനുമാണ്. എന്നെ അറിയുന്നവര്‍ പലരും സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹത്തില്‍ സന്തോഷമുണ്ട്. ലോകം മുഴുവനുള്ള ആരാധകര്‍ ഫേസ്മാസ്‌കുകള്‍ അടക്കം അയച്ചുതന്നിരുന്നു. ഇവയെല്ലാം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും- ജാക്കിചാന്‍ വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹോങ്കോങ്ങിലെ പോലീസുകാരുടെ ഒരു ആഘോഷ ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത 56 പോലീസുകാരെ പിന്നീട് കൊറോണ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതില്‍ ഒരു പോലീസുകാരന് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ ചടങ്ങില്‍ ജാക്കിചാനും പങ്കെടുത്തിരുന്നു എന്ന വാര്‍ത്ത വന്നത്. ഇതാണ് ജാക്കിചാന് കൊറോണ ബാധ എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്.

Exit mobile version