കക്കാന്‍ കയറിയ കള്ളന്‍ ഹോട്ടലിനകത്ത് പെട്ടു അതും പുകക്കുഴലില്‍..! രണ്ടു ദിവസത്തിന് ശേഷം പോലീസിന് ഒരു കോള്‍ സാറെ എന്നെ ഒന്നു രക്ഷിക്കൂ… 2 ദിവസമായി വല്ലതും കഴിച്ചിട്ട്

കാലിഫോര്‍ണിയ: മോഷ്ടിക്കാനെത്തിയ കള്ളന്‍ കുടുങ്ങിയത് സന്‍ഫ്രാന്‍സിസ്‌കോയില്‍ പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്റെ പുകക്കുഴലിനുള്ളില്‍ അതും കണ്ടു ദിവസം. എന്നാല്‍ ഇയാള്‍ പുകക്കുഴലിനുള്ളില്‍ പെടുകയായരുന്നു. ശേഷം ഹോട്ടലിന്റെ കെട്ടിടത്തില്‍ നിന്നാണ് എമര്‍ജന്‍സി ഹെല്‍പ്‌ലൈനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നതെന്ന് അല്‍മെയ്ഡ പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

29കാരനായ യുവാവ് മോഷണശ്രമത്തിനിടെ പുകക്കുഴലിനുള്ളില്‍ പെടുകയായിരുന്നെന്നും രണ്ട് ദിവസമായി അതിനകത്ത് തന്നെ കഴിയുകയായിരുന്നുവെന്നും പോലീസാണ് പുറത്ത് വിട്ടത്. ഇയാള്‍ ആഹാരം പോലും കഴിക്കാതെ തളര്‍ന്നിരുന്നെന്നും പോലീസ് പറയുന്നു. ശേഷം സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫോണ്‍ വിളിക്കുകയുമായിരുന്നു. ഇയാളുടെ ശബ്ദത്തില്‍ നിന്ന് ദിവസം കൊണ്ട് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ ഇയാള്‍ ക്ഷീണത്തിലാണെന്നും ലോഹ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചതുരാകൃതിയിലുള്ള കുഴലിലായിരുന്നു അയാള്‍ കുടുങ്ങിക്കിടന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

ഫോണ്‍ കോളിനെ തുടര്‍ന്ന് ഹോട്ടലിലെത്തുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഒരു ഏണി സംഘടിപ്പിച്ച് മേല്‍ക്കൂരയിലേക്ക് കയറിച്ചെല്ലുകയുമായിരുന്നു. അവിടെ ഹോട്ടലിന്റെ വലിയ പുകക്കുഴലിനുള്ളിലായി കുടുങ്ങിയ നിലയിലായിരുന്നു കള്ളന്‍. ദേഹത്താകെ ഗ്രീസും കരിയും പുരണ്ട്, കുടുങ്ങിയ അവസ്ഥയില്‍ നിന്ന് ഊരിപ്പോരാനാകാത്ത വിധത്തിലായിരുന്നു ഇരിപ്പെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version