ഷിക്കാഗോ നഗരത്തിൽ വെടിവെപ്പ്; മൂന്നു മരണം; മരിച്ചവരിൽ വിദ്യാർത്ഥിയും

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ വെടിവെയ്പ്പ് മൂന്നു പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നാലു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഷിക്കാഗോ സർവകലാശാല വിദ്യാർത്ഥി, സെക്യൂരിറ്റി ഗാർഡ്, 20കാരനായ യുവാവ് എന്നിവരാണ് മരിച്ചത്.

32കാരനായ ജേസൺ നൈറ്റിൻഗേൽ എന്നയാളാണ് അക്രമി. ഇയാൾ ഒരു അപാർട്‌മെന്റ് കെട്ടിടത്തിലേക്ക് തോക്കുമായി കയറുകയായിരുന്നു.

പിന്നീട് മറ്റിടങ്ങളിലേക്ക് എത്തിയും അക്രമം അഴിച്ചുവിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version