ഹാപ്പി ന്യൂഇയർ! 2021 പിറന്നു; പുതുവത്സരത്തെ ആദ്യം വരവേറ്റ് സമാവോ കിരിബാത്തി ദ്വീപുകൾ, തൊട്ടുപിന്നാലെ ന്യൂസീലാൻഡും

new-zealand

ഓക്‌ലാൻഡ്: ലോകം പുതുവത്സരത്തെ ആഘോഷത്തോടെ വരവേറ്റു. പുതുവർഷമായ 2021 പുതുവർഷത്തെ ആദ്യം സ്വാഗതം ചെയ്തത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളാണ്. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലാൻഡിലും പുതുവർഷം എത്തി.

കോവിഡ് പ്രതിസന്ധിയിലാക്കിയ 2020 അവസാനിച്ചതിന്റെ ആഘോഷത്തിലാണ് പുതുവർഷത്തെ ന്യൂസീലൻഡ് വരവേറ്റത്. പതിവ് ന്യൂഇയർ ആഘോഷത്തിന്റേതായ എല്ലാ ആർപ്പുവിളികളോടെയും വെടിക്കെട്ടോടെയുമാണ് ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

ന്യൂസിലാൻഡിൽ ഓക്‌ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. സെൻട്രൽ ഓക്‌ലാൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയാണ് പുതുവർഷ പുലരിയെ വരവേറ്റത്. സ്‌കൈടവറിൽ വെടിക്കെട്ടും നടന്നു.

ന്യൂസിലാൻഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം ഏറ്റവും അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല.

ഗ്രീനിച്ച് രേഖ കണക്കാക്കുന്ന ലണ്ടനിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.

Exit mobile version