ഷുഗര്‍ ലെവല്‍ കുറഞ്ഞ് തളര്‍ന്നുവീണു; മുത്തശ്ശിയുടെ ജീവന്‍ രക്ഷിക്കാന്‍ 11കാരന്‍ ബെന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക്

ഷുഗര്‍ ലെവല്‍ കുറഞ്ഞ് അവശനിലയിലായ മുത്തശ്ശിക്ക് രക്ഷകനായെത്തിയത് പതിനൊന്നുവയസ്സുകാരനായ കൊച്ചുമകന്‍. തളര്‍ന്നുവീണ മുത്തശ്ശിയെ തനിയെ ബെന്‍സ് കാറോടിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു പിജെ ബ്രൂവര്‍ ലയെ എന്ന ആണ്‍കുട്ടി.

ഇന്ത്യാനോപോളിസിലാണ് സംഭവം. ഷുഗര്‍ ലെവല്‍ കുറഞ്ഞതോടെ തളര്‍ന്നുവീഴുകയായിരുന്നു മുത്തശ്ശി. തനിക്ക് നടക്കാനാകുമായിരുന്നില്ലെന്നും മുട്ടിലിഴഞ്ഞ് സഹായത്തിനു കേഴുന്ന തന്നെ കണ്ട പതിനൊന്നുകാരന്‍ കൊച്ചുമകന്‍ ഓടിയെത്തുകയായിരുന്നവെന്നും മുത്തശ്ശി പറയുന്നു.

മുത്തശ്ശിക്ക് അടിയന്തരമായി മെഡിക്കല്‍ സഹായം ആവശ്യമാണെന്ന് കൊച്ചുമകന്‍ മനസ്സിലാക്കിയിരുന്നു. വീട്ടുമുറ്റത്തു നിന്നും അകത്തേക്കെത്തിയ പിജെ നേരെ കയ്യില്‍ കിട്ടിയ കീ എടുത്തുകൊണ്ടാണ് ഓടിയത്. പിന്നെ മുത്തശ്ശി കണ്ടത് വീട്ടിലെ ബെന്‍സ് തന്റെ അടുക്കലേക്ക് എത്തുന്നതാണ്.

മുത്തശ്ശിയെ വണ്ടിയിലിരുത്തി ഉടന്‍ ആശുപത്രിയിലാക്കുകയായിരുന്നു ഈ പതിനൊന്നുകാരന്‍. ബെന്‍സിന്റെ കീ ആണ് ആദ്യം അവന്റെ കണ്ണില്‍ പെട്ടത്. അപ്പോള്‍ തന്നെ അതെടുത്ത് അവന്‍ ഓടുകയായിരുന്നുവെന്ന് മുത്തശ്ശി പറയുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ച വിഡിയോയ്ക്ക് താഴെ ചെറിയ കുട്ടി വണ്ടി ഓടിച്ചതിനെതിരെ പലരും പ്രതിഷേധവും അറിയിക്കുന്നുണ്ട്.

Exit mobile version