കാര്‍ സ്‌കൂട്ടറിലിടിച്ച് അപകടം, മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന്‍ അസ്‌നാല്‍ ആണ് മരിച്ചത്.

അപകടത്തില്‍ ജോണിയ്ക്കും ഭാര്യ സുനിതയ്ക്കും മകന്‍ ആസ്‌നവിനും പരിക്ക് പറ്റി. സ്‌കൂട്ടറിലെ യാത്രക്കാരായിരുന്നു ജോണിയും കുടുംബവും. ശനിയാഴ്ച രാത്രി 7.15-ഓടെയാണ് അപകടം.

also read:മോദിക്കൊപ്പം ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തു, പിന്നാലെ സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി ലോക്‌സഭാംഗം

മലയിന്‍കീഴ് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുന്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഒരേ ദിശയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന ബൈക്കിലിടിക്കുകയും മറിയുകയുമായിരുന്നു.

Exit mobile version