കൊവിഡ് മഹാമാരി 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്രത്തിലേക്ക് നയിക്കും; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

പാരീസ്: കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചതിനിടെ 100 ദശലക്ഷം ജനങ്ങ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പു നൽകി ലോക ബാങ്ക്. 60 ദശലക്ഷം ജനങ്ങൾ ദരിദ്രരാകുമെന്നാണ് ലോകബാങ്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 70 മുതൽ 100 ദശലക്ഷം വരെ തകർച്ചയിലേക്ക് നീങ്ങുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് വ്യാപനം നീളുകയോ കുറഞ്ഞു വരുന്ന രാജ്യങ്ങളിൽ വീണ്ടും വൈറസ് പടരുകയോ ചെയ്താൽ ദാരിദ്രാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. കൊവിഡ് മൂലവും സാമ്പത്തിക തകർച്ച മാത്രമല്ല ഉടലെടുത്തിട്ടുള്ളത്. വൈറസ് വ്യാപനത്തെ തുടർന്ന് രാഷ്ട്രങ്ങൾ പ്രഖ്യാപിച്ച ലോക്ഡൗൺ വളർന്നുകൊണ്ടിരിക്കുന്ന വ്യാപാരവ്യവസായ മേഖലയിലെ മുരടിപ്പിനും കാരണമായിട്ടുണ്ട്. കൂടാതെ ആരോഗ്യമേഖലക്കുണ്ടായ കനത്ത ആഘാതം തുടരുകയാണെന്നും മാൽപാസ് പറഞ്ഞു.

ആരോഗ്യമേഖലയിൽ മാത്രമല്ല, സാമ്പത്തിക മേഖലയിലും തകർച്ച നേരിടുകയാണ്. ഓരോ ആഴ്ചയും തൊഴിലില്ലായ്മക്കായി ക്ലെയിം സമർപ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നു. തൊഴില്ലില്ലായ്മ അപേക്ഷ നൽകിയവർ തന്നെ ഒരു ദശലക്ഷം കഴിഞ്ഞെന്ന് യുഎസ് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന ആഘാതം ലഘൂകരിക്കുന്നതിന് 2021ൽ കൂടുതൽ കടമെടുക്കേണ്ടി ജർമ്മനിയും അറിയിച്ചിരുന്നു.

Exit mobile version