ലോകത്ത് കൊവിഡിനെ മറികടന്ന് 71.8 ലക്ഷം രോഗികൾ; മരിച്ചത് 5.5 ലക്ഷത്തിലേറെ പേർ

covid

വാഷിങ്ടൺ: ലോകത്തിതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,57334 ആയി. 1,23,86274പേരെയാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 71,86901 പേർ രോഗ മുക്തരായി. 46.39 ലക്ഷം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 58,454 പേരുടെ നില ഗുരുതരമാണ്. യുഎസ്സിൽ 32.20 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 1.36ലക്ഷം പേർ മരിച്ചു. 61,067 ആണ് അമേരിക്കയിൽ ഒറ്റ ദിവസത്തിനിടെ സ്ഥിരീകരിച്ച പുതിയ കേസുകൾ.

യുഎസ് കഴിഞ്ഞാൽ ബ്രസീലിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 17.59 ലക്ഷം പേരിലാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലെ അവസ്ഥ അതി ഗുരുതരമായി തുടരുകയാണ്. ഒറ്റദിവസത്തിനിടെ 1,100ലധികം പേരാണ് ബ്രസീലിൽ മരിച്ചത്. 43000 ഓളമാണ് ബ്രസീലിൽ പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകൾ. ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോയ്ക്ക് ഈ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കൊവിഡ് കേസുകളിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7.94 ലക്ഷം കടന്നു. ഇതുവരെ 25,000ത്തിലധികം പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ആഫ്രിക്കയിൽ കൊവിഡ് വ്യാപനത്തിന് വലിയ വേഗമാണ് കൈവരിച്ചത്. ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിതർ 2.25 ലക്ഷമായി. 3,602 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version