നടുറോഡില്‍ കിടന്നുറങ്ങി ‘കൊമ്പന്‍’; തടസ്സപ്പെടുത്താതെ കാത്തിരുന്ന് യാത്രക്കാരും, വീഡിയോ

തായ്ലന്‍ഡ്: നടുറോഡില്‍ വിശാലമായി കിടന്നുറങ്ങി കൊമ്പന്‍. ആനകള്‍ സാധാരണ
കിടന്നുറങ്ങാറില്ല, നിന്നു കൊണ്ടാണ് ആനകളുടെ ഉറക്കം. എന്നാല്‍ റോഡില്‍ കുറുകെ കിടന്നുറങ്ങുന്ന കാട്ടുകൊമ്പന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

തായ്ലന്‍ഡിലെ നഖോണ്‍ രാട്ചാസിമായില്‍ നിന്നു പകര്‍ത്തിയതാണ് ദൃശ്യം. നജാ തോങ് എന്ന കാട്ടുകൊമ്പനാണ് റോഡില്‍ കിടന്നുറങ്ങിയത്. 20 മിനിട്ടോളം ആന റോഡില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതരും വ്യക്തമാക്കി.

31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആന ഉറക്കം വിട്ട് ചാടിയെഴുന്നേല്‍ക്കുന്നത് കാണാം. ആന ഉറങ്ങുകയായതിനാല്‍ അവിടെയെത്തിയ വാഹനങ്ങളെല്ലാം ഉറക്കം തടസ്സപ്പെടുത്താതെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ആന ഉറക്കം വിട്ട് എഴുന്നേല്‍ക്കുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന കാറിന്റെ ഡ്രൈവര്‍ വാഹനം പെട്ടെന്നു പിന്നോട്ടെടുത്തു.

നടാവട് പാട്‌സങ്‌സിങ് എന്ന ഡ്രൈവറാണ് നടുറോഡില്‍ കിടന്നുറങ്ങുന്ന കൊമ്പന്റെ ദൃശ്യങ്ങള്‍ വാഹനത്തിലിരുന്നു പകര്‍ത്തിയ്. ഉറക്കം മുറിഞ്ഞെങ്കിലും ആന ആക്രമണത്തിനൊന്നും മുതിരാതെ മെല്ലെ പിന്നോട്ടു മാറി കാട്ടിലേക്ക് നടന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

Exit mobile version