കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ വീഴ്ച, മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി രാജിവെച്ചു

വെല്ലിംഗ്ടണ്‍: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലര്‍ക്ക് രാജിക്കത്ത് നല്‍കി. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ വീഴ്ചകളുടെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തുകൊണ്ടാണ് ഡേവിഡ് ക്ലര്‍ക്ക് രാജിവെച്ചത്.

ഡേവിഡ് ക്ലര്‍ക്കിന്റെ രാജി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്വീകരിച്ചു. ന്യൂസിലന്‍ഡില്‍ കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ലോക്ക് ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി ഡേവിഡ് ക്ലര്‍ക്ക് കുടുംബത്തിനൊപ്പം ബീച്ചില്‍ ഉല്ലാസയാത്ര നടത്തി.

ഈ സംഭവം പിന്നീട് ന്യൂസിലഡില്‍ വലിയ വിവാദമായി മാറിരുന്നു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി തന്നെ ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതാണ് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചത്.

ആരോഗ്യമന്ത്രി രാജിവെക്കണമെന്നു വരെ പല ഭാഗങ്ങളില്‍ നിന്നായി ആവശ്യം ഉയര്‍ന്നു. പ്രതിഷേധവും ശക്തമായി. ഈ സംഭവത്തിന് പിന്നാലെയാണ് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലര്‍ക്കിന്റെ രാജി. കഴിഞ്ഞ മാസമാണ് ന്യൂസിലന്‍ഡിനെ കൊവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്.

Exit mobile version