നിപ പ്രതിരോധത്തില്‍ മറ്റൊരു കേരള മോഡല്‍ കൂടി, ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന് കൊച്ചുകേരളം കാണിച്ചുതന്നുവെന്ന് എഎ റഹീം എംപി, അഭിനന്ദനങ്ങള്‍

aa raheem| bignewslive

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ച് എ എ റഹീം എംപി.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്. നിപ പ്രതിരോധത്തില്‍ മറ്റൊരു കേരള മോഡല്‍ കൂടി കാഴ്ച വച്ചെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനായി ദില്ലിയില്‍ എത്തിയപ്പോള്‍ മുതല്‍ പലര്‍ക്കും അറിയേണ്ടത് കേരളത്തിലെ നിപ വൈറസ് ബാധയെ കുറിച്ചായിരുന്നുവെന്നും എ എ റഹീം എംപി പറഞ്ഞു.

also read: അരികൊമ്പന് മദപ്പാട്; ഓടിച്ചിട്ടും ആകാശത്തേക്ക് വെടിയുതിർത്തും വനം വകുപ്പ്; ഒടുവിൽ ആശ്വാസം, ആന കാട്ടിലേക്ക് തിരിച്ചെന്ന് സിഗ്നലുകളിൽ; ഭയം മാറാതെ നാട്ടുകാർ

ആശങ്ക വേണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിഞ്ഞു. അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രോഗം തിരിച്ചറിഞ്ഞത് മുതല്‍ ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കേരളമെന്നും എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങളെന്നും എ എ റഹീം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതല്‍ പലര്‍ക്കും അറിയേണ്ടത് കേരളത്തിലെ നിപ വൈറസ് ബാധയെ കുറിച്ചാണ്. ആശങ്ക വേണ്ടെന്നും നിപ പ്രതിരോധത്തില്‍ മറ്റൊരു കേരള മോഡല്‍ കൂടി കാഴ്ച വച്ചു എന്നും ആത്മവിശ്വാസത്തോടെ എല്ലാവര്‍ക്കും മറുപടി നല്‍കാനായി.

അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്.

രോഗം തിരിച്ചറിഞ്ഞത് മുതല്‍ ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കൊച്ചു കേരളം. രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കോഴിക്കോട് ക്യാമ്പ് ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെയും ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്.

രോഗബാധിതയായ 9 വയസ്സുകാരന്റെ അമ്മയോട് സംസാരിച്ച് ആത്മവിശ്വാസം നല്‍കുന്ന ആരോഗ്യമന്ത്രി കേരളത്തിന് ആകെ പകര്‍ന്നു നല്‍കിയതും അതേ ആത്മവിശ്വാസമാണ്. ആ ധൈര്യവും ആത്മവിശ്വാസവുമാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകരിലും പ്രകടമായത്.

പൊതുജനാരോഗ്യ രംഗത്ത് ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തി വരുന്ന കരുതല്‍ ഒരിക്കല്‍ കൂടി കേരളത്തിന്റെ ആരോഗ്യ മോഡലിന്റെ കരുത്ത് തെളിയിച്ചു. നിപ ഭീതി ഒഴിയുമ്പോള്‍ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹൃദയ അഭിവാദ്യങ്ങള്‍

Exit mobile version