‘മിസ്റ്റര്‍ പോസ്റ്റ്മാന്‍, ഇത് സ്വര്‍ഗത്തിലുള്ള എന്റെ ഡാഡിക്ക് പിറന്നാള്‍ ദിനത്തില്‍ കൊടുക്കാമോ?’ വൈറലായി ഏഴുവയസ്സുകാരന്റെ കത്ത്; ‘കത്ത് വായിച്ചു’ വൈകാതെ കുട്ടിയെ തേടി മറുപടിയും എത്തി

സ്‌കോട്ട്‌ലന്റ്: സ്വര്‍ഗത്തിലുള്ള തന്റെ പിതാവിന് ഏഴുവയസ്സുകാരന്‍ എഴുതിയ കത്ത് വൈറലാകുന്നു. സ്‌കോട്ട്‌ലന്റിലാണ് സംഭവം. എന്നാല്‍ വൈകാതെ തന്നെ കുട്ടിയെ തേടി മറുപടിയുമെത്തി. ആ നിഷ്‌കളങ്കതയുടെ മുന്നില്‍ ലോകം കൈക്കൂപ്പുന്നു.

”മിസ്റ്റര്‍ പോസ്റ്റ്മാന്‍, ഇത് സ്വര്‍ഗത്തിലുള്ള എന്റെ ഡാഡിക്ക് പിറന്നാള്‍ ദിനത്തില്‍ കൊടുക്കാമോ?” ഇതാണ് മകന്‍ അച്ഛനയച്ച കത്തില്‍ പറയുന്നത്.

എന്നാല്‍ കുട്ടിയുടെ സന്തോഷച്ചില്‍ പങ്കാളിയായി ഡെലിവറി ഓഫീസ് മാനേജറാണ് മറുപടി അയച്ചത്:

”പ്രിയപ്പെട്ട ജാസ്, നിന്റെ കത്ത് അയക്കാന്‍ നേരം ചില കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. എങ്ങനെയാണ് സ്വര്‍ഗത്തിലുള്ള ഡാഡിയുടെ അടുത്ത് ഈ കത്ത് എത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചതെന്ന് നിന്നോട് പറയാനാഗ്രഹിക്കുന്നു. നക്ഷത്രങ്ങളെയും ബഹിരാകാശ വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വിഷമകരമായിരുന്നു. എന്നിരുന്നാലും ഈ പ്രധാനപ്പെട്ട കത്ത് അവിടെ എത്തിക്കയെന്ന് ഉറപ്പു വരുത്തണം. കത്തുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്വര്‍ഗത്തില്‍ ഈ കത്ത് എത്തിയെന്നുറപ്പു വരുത്താന്‍ എനിക്കു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും”,

വിശ്വസ്തതയോടെ, സീന്‍ മിലിഗണ്‍
അസിസ്റ്റന്റ് ഡെിലവറി ഓഫീസ് മാനേജര്‍

കുട്ടിയുടെ അമ്മ റ്റെറി കോപ്ലണ്ട് ആണ് ഫേസ്ബുക്കിലൂടെ മറുപടി കത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഡാഡിക്ക് കത്ത് കിട്ടിയെന്നറിഞ്ഞപ്പോള്‍ മകനുണ്ടായ സന്തോഷം വിവരിക്കാനാവില്ലെന്നും മനുഷ്യരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാന്‍ ഈ സംഭവം കാരണമായെന്നും കോപ്ലണ്ട് കുറിച്ചു.

Exit mobile version