കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുത്; മരുന്ന് വൈറസിനെ പ്രതിരോധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന. മരുന്നിന് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

മരുന്നിന്റെ ഫലപ്രാപ്തിയെ കുറിച്ച് പഠിക്കാനായി റാൻഡം പരീക്ഷണങ്ങൾ നടത്തിയെന്നും മരുന്നിന്റെ പാർശ്വഫലങ്ങൾ കണക്കിലെടുത്ത് വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ അത് രോഗികൾക്ക് നൽകാവൂയെന്നും ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാൻ പറയുന്നു.

അതേസമയം, കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാമെന്ന് ഐസിഎംആർ കഴിഞ്ഞദിവസമാണ് നിർദേശിച്ചത്. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്ത് വന്നത്. മരുന്ന് ഉപയോഗിച്ചവർക്ക് മറ്റുള്ളവരേക്കാൾ രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഐസിഎംആർ പറയുന്നത്.

Exit mobile version