രോഗികളായ പോലീസുകാരുടെ എണ്ണം 5000 കടന്നു! ‘ആ സംഖ്യ നിരന്തരം വളരുമെന്ന് അറിയാം; പോലീസുകാർക്ക് കൊറോണ പിടിപെടുന്നതിൽ നിസ്സഹായനായി ന്യൂയോർക്ക് കമ്മീഷണർ

ന്യൂയോർക്ക്: രോഗികളായ പോലീസുകാരുടെ എണ്ണം 5000 കടന്നു ! ‘ആ സംഖ്യ നിരന്തരം വളരുമെന്ന് അറിയാം.പോലീസുകാർക്ക് വന്നാൽ എന്താണ് ഉണ്ടാവുക എന്ന് നന്നായി അറിയാം നിസ്സഹായനായി ന്യൂയോർക്ക് കമ്മീഷണർ. ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ടുമെൻറിലെ (എൻവൈപിഡി) 900 അംഗങ്ങൾക്ക് കൂടി തിങ്കളാഴ്ച രാവിലെയോടെ കൊറോണ വൈറസ് പോസിറ്റീവ് ആയതായി പോലീസ് കമ്മീഷണർ ഡെർമോട്ട് ഷിയ പറഞ്ഞു. കൂടുതൽ പോലീസുകാർ അസുഖം പിടിപെട്ട് ലീവെടുക്കുന്നത് തുടരുകയാണെന്നു അദ്ദേഹം വെളിപ്പെടുത്തി. ശനിയാഴ്ച മുതൽ 800 കേസുകളുടെ വർധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘ആ സംഖ്യ നിരന്തരം വളരുമെന്ന് അറിയാം. പോലീസ് ഓഫീസർമാർ രോഗബാധിതരായാൽ എന്താണ് സംഭവിക്കുക ? അത് ഞാൻ പ്രതീക്ഷിക്കുന്നുണ്ടെന്ന്’ കേസുകളെക്കുറിച്ച് ഷിയ പറഞ്ഞു. ഞായറാഴ്ച രോഗികളായ പോലീസുകാരുടെ എണ്ണം അയ്യായിരത്തിനടുത്ത്, അതായത് സേനയുടെ 14 ശതമാനമായി ഉയർന്നു എന്ന് കമ്മീഷണർ പറഞ്ഞു. കോവിഡ് 19 ബാധിച്ചാൽ പുറത്തിറങ്ങാതെ എത്ര ദിവസം വീട്ടിൽ തന്നെ കഴിയണമെന്ന് പോലീസുകാരോട് നിർദ്ദേശിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. കോവിഡ്19 ബാധിച്ച് എൻവൈപിഡിയുടെ ആദ്യ പോലീസ് ഓഫീസറുടെ മരണത്തിനുശേഷമാണ് ഇത്രയും ഓഫീസർമാർക്കും അംഗങ്ങൾക്കും വൈറസ് പോസിറ്റീവ് ആയിരിക്കുമെന്ന് കമ്മീഷണർ വെളിപ്പെടുത്തിയത്.

48 കാരനായ ഓഫീസർ സെഡ്രിക് ഡിക്‌സൺ ഹാർലെമിലെ ഡ്യൂട്ടിക്കിടെ കോവിഡ്19 ബാധിച്ച് ശനിയാഴ്ച രാവിലെ ആണ് മരിച്ചത്. എൻവൈപിഡിയിൽ ജോലിക്കിടെ മരിക്കുന്ന മൂന്നാമത്തെ അംഗമാണ്. ഓഫീസർ സെഡ്രിക് ഡിക്‌സൺ. വ്യാഴാഴ്ച ഡിപ്പാർട്ട്‌മെൻറിലെ തന്നെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് എയ്ഡും 62 വയസുള്ള ശുചീകരണ തൊഴിലാളിയും മരിച്ചിരുന്നു. നിയന്ത്രണാതീതനായി അമേരിക്ക മുഴുവനും കൊറോണ പടർന്നു പിടിക്കുകയാണ്. കോവിഡ് മൂലമുള്ള മരണം ഒരുലക്ഷത്തിൽ ഒതുക്കാൻ ആയാൽ അത് തങ്ങളുടെ നേട്ടമാകും എന്ന് കഴിഞ്ഞ ദിവസം ട്രംപ് അഭിപ്രായപ്പെട്ടതിൽ നിന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ മുഖം ലോകത്തിനു വ്യക്തമാക്കുന്നതായിരുന്നു .

Exit mobile version