കൊവിഡ് 19; അമേരിക്കയില്‍ വൈറസ് ബാധമൂലം നവജാതശിശു മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം നവജാതശിശു മരിച്ചു. ഇല്ലിനോയിസിലാണ് നവജാത ശിശുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ച കുഞ്ഞ് കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറായി നിരീക്ഷണത്തിലായിരുന്നു എന്നാണ് അമേരിക്കന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്. അതേസമയം കുഞ്ഞിന്റെ മരണ വാര്‍ത്ത ഏറെ വേദനാജനകമാണെന്നാണ് ഇല്യോനിസ് ഗവര്‍ണര്‍ ജെബിപ്രിറ്റ്സ്‌കര്‍ പറഞ്ഞത്.

ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് അമേരിക്കയിലാണ്. ഇതുവരെ120,000 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2000ത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഇന്നലെ മാത്രം 515 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം ലോകത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 30000 കടന്നു. രോഗബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു.ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 889 പേരും സ്‌പെയ്‌നില്‍ 844 പേരുമാണ് മരിച്ചത്.

Exit mobile version