ജർമ്മൻ ചാൻസലർ ആംഗേല മെർക്കൽ ക്വാറന്റൈനിൽ; ചികിത്സിച്ച ഡോക്ടർക്ക് കൊവിഡ്; യുഎസിൽ സെനറ്റർക്കും രോഗബാധ

ബെർലിൻ: ജർമ്മനിയിലെ ചാൻസലർ ആംഗേല മെർക്കൽ സ്വയം സമ്പർക്കവിലക്കിൽ. മെർക്കലിനെ ചികിത്സിച്ച ഡോക്ടർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മെർക്കൽ സമ്പർക്കവിലക്കിലേക്ക് പ്രവേശിച്ചത്.

അതേസമയം, ഔദ്യോഗികപ്രവർത്തനങ്ങളെല്ലാം മെർക്കൽ വീട്ടിൽനിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇവരെ പരിശോധനയ്ക്കു വിധേയമാക്കുമെന്നും സർക്കാർ വക്താവ് സ്റ്റെഫെൻ സൈബെർട്ട് പറഞ്ഞു.

ഇതിനിടെ യുഎസ് സെനറ്റർ റാന്റ് പോളിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിക്കുന്ന ആദ്യ യുഎസ് സെനറ്റംഗമാണ് പോൾ. രോഗലക്ഷണങ്ങൾ പോൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അടുത്തിടെ ഒട്ടേറെ യാത്രകൾ നടത്തിയിരുന്ന പശ്ചാത്തലത്തിൽ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

Exit mobile version