ഭീതി അകലുന്നില്ല; കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

ബെയ്ജിങ്: ഭീതി പരത്തി കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 57 ആയി. ചൈനയെക്കാള്‍ വേഗത്തിലാണ് യൂറോപ്പിലും പശ്ചിമേഷ്യയിലും കൊറോണ വ്യാപിക്കുന്നത്. പുതിയതായി പാകിസ്താന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇറ്റലിയില്‍ 470 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 12 പേര്‍ മരിച്ചു. ദക്ഷിണ കൊറിയയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ മാത്രം 334 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അതേസമയം, കൊറോണയെ പ്രതിരോധിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

കൊറോണയെ തുടര്‍ന്ന് ജപ്പാന്‍ യോക്കോഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന പതിനാറ് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരികീരിച്ചിട്ടുണ്ട്. വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചവരെ നാട്ടിലെത്തിച്ചു.

Exit mobile version