കൊറോണ ബാധിച്ച് മരണം 1486 ആയി; ചൈനയിൽ വ്യാഴാഴ്ച മാത്രം 116 മരണം; ആശങ്ക ഒഴിയാതെ ലോക രാജ്യങ്ങൾ

ബീജിങ്: ലോകമെമ്പാടു നിന്നും കൊറോണയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെ ചൈനയിൽ ഒരു ദിവസം മാത്രം കൊറോണ ബാധിച്ചുള്ള മരണം 116 കവിഞ്ഞു. ഫെബ്രുവരി 13നാണ് നൂറിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4823 പുതിയ കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ ആകെ 64600 പേർക്കാണ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നത്. ലോകത്താകെ കൊറോണ ബാധിച്ച് 1486 പേരാണ് മരിച്ചത്. ഇതിൽ 1483 പേരും ചൈനയിലാണ്.

ചൈനയ്ക്ക് പുറത്ത് മൂന്നാമത്തെ രാജ്യത്ത് കൂടി കൊറോണ വൈറസ് ബാധിച്ചുള്ള മരണം സംഭവിച്ചതോടെ ഭീതി വർധിച്ചിരിക്കുകയാണ്. എൺപത് വയസുള്ള സ്ത്രീയാണ് മരിച്ചത്. നേരത്തെ ഹോങ്കോങ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഓരോ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version