കൊറോണ വൈറസ് ഭീതിയില്‍ ചൈന; മരണം 1368 ആയി; കഴിഞ്ഞദിവസം മരിച്ചത് 242 പേര്‍; 60286 പേര്‍ക്ക് വൈറസ് ബാധ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച മരിച്ചത് 242 പേരാണ്. ലോകമൊട്ടാകെ 60286 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറമെ സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച മരിച്ച 242 പേര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. രോഗത്തിനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ 18 മാസമെങ്കിലും വേണ്ടിവരുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്‌. ലോകത്തെമ്പാടുമായി വിവിധ ലാബുകളില്‍ നിരന്തരഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, വൈറസ് ബാധ ഫെബ്രുവരിയില്‍ ഏറ്റവുംകൂടിയ നിലയിലെത്തി മെല്ലെ കുറയാന്‍ തുടങ്ങുമെന്ന് ചൈനയിലെ വൈറോളജിസ്റ്റുകള്‍ വ്യക്തമാക്കി. കൊറോണ വൈറസ് വിവിധ രാജ്യങ്ങളില്‍ പലപേരുകളില്‍ അറിയപ്പെടുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ലോകാരോഗ്യസംഘടന വൈറസിന് കഴിഞ്ഞദിവസം കോവിഡ്-19എന്ന പ്രത്യേക പേര് നല്‍കിയിരുന്നു.

Exit mobile version