കൊറോണ വൈറസ് ബാധ കണ്ടെത്താൻ ഇനി എട്ട് മിനിറ്റ്; പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധർ

ബീജിങ്: അതിവേഗം ലോകമെമ്പാടും പടർന്ന് പിടിച്ച് ഭീതി പടർത്തുന്ന കൊറോണ വൈറസ് ബാധിക്കുന്നതിനിടെ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താൻ അതി നൂതന കിറ്റുമായി ചൈനീസ് വിദഗ്ധർ. രോഗികളെ അതിവേഗം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയിൽ വിതരണം ചെയ്യുന്നുണ്ട്.

എട്ട് മുതൽ 15 മിനിറ്റിനുള്ളിൽ ഈ കിറ്റിന് വൈറസ് കണ്ടെത്താൻ കഴിയുമെന്ന് സിറ്റി ബ്യൂറോ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി അറിയിച്ചു. കിറ്റിന് ഉയർന്ന സംവേദനക്ഷമത ഉള്ളതിനാൽ ഉപയോഗിക്കാൻ എളുപ്പമുള്ളതും കൊണ്ടുപോകാൻ എളുപ്പവുമാണെന്ന് ബ്യൂറോ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിൽ പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് സുപ്രധാനമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെയും വുക്‌സി ആസ്ഥാനമായുള്ള ഹൈടെക് കമ്പനിയുടെയും വിദഗ്ധരുടെ സംയുക്ത പ്രവർത്തനമായിരുന്നു ഈ കിറ്റ്. കിറ്റ് വികസിപ്പിക്കുന്നതിനായി ജനുവരി 20 നാണ് കമ്പനിക്ക് നോട്ടീസ് കിട്ടിയത്. കിറ്റ് വൻതോതിൽ ഉൽപാദനത്തിലാണ്. ഒരു ദിവസം 4,000 കിറ്റുകൾ നിർമ്മിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

Exit mobile version