കൊറോണ ബാധിച്ച് ചൈനയിൽ മരണം 259; 27 രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചു; സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ ഡബ്ല്യുഎച്ച്ഒ

ബീജിങ്ങ്: വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ ചൈനയിലെ എല്ലാ പ്രവിശ്യകളിലും പടർന്നതോടെ മരണസംഖ്യ 259 ആയി ഉയർന്നു. വെള്ളിയാഴ്ച 46 പേർകൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി.

പുതിയതായി നാല് രാജ്യങ്ങളിൽ കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി

അതേസമയം, കൊറോണ രോഗബാധ അതിഗൗരവമുള്ളതാണെന്നും പടരാതിരിക്കാൻ സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് ബാധിച്ചതോടെ ഡബ്ല്യുഎച്ച്ഒ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Exit mobile version