ഇനിയും കാത്തിരിക്കാനാകില്ല; ബിൽഗേറ്റ്‌സിന്റെ മകൾ ജെന്നിഫർ വിവാഹിതയാകുന്നു; വരൻ ഈജിപ്തിലെ ശതകോടീശ്വരൻ

വാഷിങ്ടൺ: ഭൂമിയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളും ചാരിറ്റിയിൽ മുൻപന്തിയിൽ തന്നെ സ്ഥാനംപിടിച്ച വ്യക്തിയുമായ ബിൽഗേറ്റ്‌സിന്റെ മകൾ വിവാഹിതയാകുന്നു. മകൽ ജെന്നിഫർ കെ ഗേറ്റ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ഈജിപ്ത്യൻ ശതകോടീശ്വരൻമാരിൽ പ്രമുഖനായ നയേൽ നാസറാണ് വരൻ. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.

അതേസമയം, വിവാഹത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സിന്റെ മകളുടെ വിവാഹം ഭൂമിയിലെ തന്നെ അത്യാഡംബര വിവാഹങ്ങളിൽ ഒന്നാകുമെന്നാണ് കരുതപ്പെടുന്നത്.

‘ജീവിതം മുഴുവനും താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്‌നേഹിക്കാനും എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല..’ വിവാഹക്കാര്യവും നയേലുമായുള്ള ചിത്രവും പങ്കുവെച്ചുകൊണ്ട് ജെന്നിഫർ സോഷ്യൽമീഡിയയിൽ കുറിച്ചതിങ്ങനെ.

‘ഞാൻ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങൾ’ എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെ ബിൽ ഗേറ്റ്‌സ് കുറിച്ചത്. നയേലും വിവാഹക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version