ഒരാൾക്ക് വൈറസ് ബാധയേറ്റാൽ എല്ലാവരും അപകടത്തിലാവും; ഭക്ഷണവും തീർന്നു തുടങ്ങി;നാട്ടിലെത്തിക്കൂവെന്ന് അപേക്ഷിച്ച് വുഹാനിലെ പാകിസ്താൻ വിദ്യാർത്ഥികൾ

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ ഉത്ഭവ സ്ഥാനമായ വുഹാനിൽ കുടുങ്ങിയ 2000ത്തോളം പാകിസ്താനിൽ നിന്നുള്ള വിദ്യാർത്ഥികൾ നാട്ടിലെത്തിക്കാൻ സഹായമഭ്യർത്ഥിച്ച് രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടാണ് വിദ്യാർത്ഥികളുടെ അപേക്ഷ. 500ലേറെ പേർ ഒരുസ്ഥലത്ത് തന്നെയുണ്ടെന്ന് ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നു. ഇവരിൽ ഒരാൾക്കെങ്കിലും വൈറസ് ബാധയുണ്ടായാൽ എല്ലാവരും അപകടത്തിലാകും.

അതേസമയം, ലോകരാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ്. പ്രത്യേക വിമാനം ഏർപ്പെടുത്തിയാണ് മിക്ക രാജ്യങ്ങളും നടപടി എടുക്കുന്നത്. എന്നാൽ പാകിസ്താൻ ഇതുവരെ സ്വന്തം പൗരന്മാർക്കായി ചെറുവിരൽ അനക്കിയിട്ടില്ല. അവശ്യ വസ്തുക്കൾ പോലുമില്ലാതെ പാക് വിദ്യാർത്ഥികൾ കടുത്ത ദുരിതത്തിലാണ്. ഉടൻതന്നെ ഭക്ഷണം മുഴുവൻ തീരുമെന്നും വിദ്യാർത്ഥിനി വീഡിയോ സന്ദേശത്തിൽ പറയുന്നു.

Exit mobile version