സാമ്പത്തിക ശാസ്ത്ര നോബേലിൽ ഇന്ത്യൻ കൈയ്യൊപ്പ്; പുരസ്‌കാരം പങ്കിട്ട് അഭിജിത് ബാനർജി

ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പങ്കിട്ട് ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയും. എസ്തർ ഡഫ്ലോ, മൈക്കൽ ക്രീമർ, അഭിജിത് ബാനർജി എന്നിവർക്കാണ് ഈ വർഷത്തെ സാമ്പത്തിക നോബേൽ പുരസ്‌കാരം.

ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്.

കൊൽക്കത്തയിൽ ജനിച്ച അഭിജിത് ബാനർജി അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നിലവിൽ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ് ഇദ്ദേഹം.

Exit mobile version