വാഷിങ്ടണിൽ വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്; നിരവധി പേർക്ക് പരിക്ക്

കാൽനട യാത്രക്കാർ ഉൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റെന്നു പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.

വാഷിങ്ടൺ: വീണ്ടും അമേരിക്കയെ ഭീതിയിലാഴ്ത്തി തോക്ക് സംസ്‌കാരം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വാഷിങ്ടൻ ഡിസി പരിസരത്ത് നിരവധി തവണ വെടിവയ്പ് നടന്നതായി റിപ്പോർട്ട്. വൈറ്റ്ഹൗസിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയായി പ്രദേശിക സമയം വ്യാഴാഴ്ച രാത്രിയിലാണു സംഭവം.

കാൽനട യാത്രക്കാർ ഉൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റെന്നു പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ആറു പേർക്കു വെടിയേറ്റെന്നാമ് പ്രാദേശിക മാധ്യമങ്ങളിൽ ചിലർ റിപ്പോർട്ട് ചെയ്യുന്നത്.

പോലീസും ആംബുലൻസും പ്രദേശത്ത് എത്തിയിട്ടുണ്ട്. ആർക്കൊക്കെയാണു പരുക്കേറ്റത്, ആക്രമണം ആരാണ് തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Exit mobile version