ഹൈടെക്കായി കെഎസ്ആര്‍ടിസി..! ഇനി ചില്ലറ തപ്പി കഷ്ടപ്പെടേണ്ട.. ബസില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാം

തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ബസില്‍ യാത്ര ചെയ്യാം.. ബസില്‍ ഇതിന് ആവശ്യമായ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യം പദ്ധതി ഉപയോഗിക്കുന്നത് ശബരിമല സര്‍വീസുകളിലായിരിക്കും. കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ ഇനി കാശ് കരുതേണ്ടതില്ലെന്ന് സാരം.

ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ശബരിമല തീര്‍ഥാടനകാലത്ത് തന്നെ പുതിയ മെഷീനുകള്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകളും വാങ്ങാം. ഇതിനായി ഏഴായിരത്തോളം ടിക്കറ്റ് മെഷീന്‍ വാങ്ങാനാണ് പദ്ധതി.

മെഷീനിന്റെ പ്രത്യേകതകള്‍…

സിംകാര്‍ഡ് ഉപയോഗിച്ചാണ് മെഷീനിന്റെ നെറ്റ് കണക്ഷന്‍. നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപും പുതിയ ടിക്കറ്റ് മെഷീനിനുണ്ട്.

നാലുകമ്പനികളാണ് ഇതിനായി ടെന്‍ഡറില്‍ പങ്കെടുത്തത്. ഈയാഴ്ച തന്നെ കരാറാകും. സമയപരിധി കഴിഞ്ഞ ടിക്കറ്റ് മെഷീനുകളാണ് ഇപ്പോള്‍ സര്‍വ്വീസില്‍ ഉപയോഗിക്കുന്നത്. വര്‍ഷം മൂവായിരം രൂപ വീതമാണ് ഓരോ ടിക്കറ്റ് മെഷീനുകളുടേയും അറ്റകുറ്റപ്പണിക്ക് മാറ്റിവയ്‌ക്കേണ്ടിവരുന്നത്.

Exit mobile version