ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് ഫീസായി 62 ലക്ഷം നല്‍കണമെന്ന് അഡ്വ. സിങ്‌വി; ദേവസ്വം ബോര്‍ഡ് നഷ്ടത്തിലാണെന്ന് പത്മകുമാര്‍

കൊച്ചി: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിനായി കേസ് വാദിച്ചതിന് 62 ലക്ഷം രൂപ ഫീസിനത്തില്‍ നല്‍കണമെന്ന് വേണമെന്ന് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നുള്ള ബോര്‍ഡിന്റെ നിലപാടാണ് സിങ്‌വി കോടതിയില്‍ വാദിച്ചത്. വാദം പരാജയപ്പെട്ടിരുന്നു.

അതേസമയം ദേവസ്വം ബോര്‍ഡിന്റെ അനുമതി പോലും ഇല്ലാതെയാണ് സിങ്വിയെ കേസ് ഏല്‍പ്പിച്ചതെന്ന പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്തെത്തി. എങ്കിലും അദ്ദേഹത്തെ കേസ് ഏല്‍പ്പിച്ച സ്ഥിതിക്ക്, ഫീസ് നല്‍കാമെന്നും എന്നാല്‍ ഫീസില്‍ ഇളവു വരുത്തണമെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സിങ്വിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ അന്തിമ തീരുമാനം. ശബരിമലയിലെ വരുമാനം കുറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് സിങ്വിയോട് ഫീസില്‍ ഇളവു തേടാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

കേസ് മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരനെയോ ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക അനുമതിയില്ലാതെ ബോര്‍ഡിന്റെ കേസ് സിങ്വിയെ ഏല്‍പിക്കുകയായിരുന്നുവെന്നാണ് പത്മകുമാരിന്റെ ആരോപണം.

Exit mobile version