ചായപ്പൊടിയും സുരക്ഷിതമല്ല; നൂറ് കിലോ മായം കലര്‍ത്തിയ ചായപ്പൊടി പിടികൂടി

ചായപ്പൊടിയില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറ് കിലോ മായം കലര്‍ത്തിയ ചായപ്പൊടി കണ്ടെത്തി

കല്‍പ്പറ്റ: ചായപ്പൊടിയിലും മായം. വയനാട്-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മായം ചോര്‍ത്ത ചായപ്പൊടികള്‍ കണ്ടെത്തി. ചായപ്പൊടിയില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറ് കിലോ മായം കലര്‍ത്തിയ ചായപ്പൊടി കണ്ടെത്തി.

ഗൂഢല്ലൂരില്‍ ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മായം ചേര്‍ന്ന ചായപ്പൊടി കണ്ടെത്തിയത്. ടീ ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ നീല്‍കമല്‍, എം കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂരിലെ വനിതാ സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന 10 ചായക്കടകളിലാണ് ആദ്യം പരിശോധന നടത്തിയത്.

ഇവിടെ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കണ്ടതോടെ ഇവര്‍ ചായപ്പൊടി വാങ്ങുന്ന കടകളിലേക്ക് പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. വരം ദിവസങ്ങളിലും കടകളില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version