അര അടൂരിന് ആയിരം സംഘി ഗോപാലന്മാർ പോര; അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ച ബിജെപി നേതാവിന്റെ വായടപ്പിച്ച് എംഎം മണി

കോഴിക്കോട്: ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോകൂ എന്ന് ആവശ്യപ്പെട്ട സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. പാകിസ്താനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന് ഗ്രഹാന്തരയാത്ര ഏർപ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്താനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ആരാഞ്ഞു.

‘അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാകിസ്താനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന് ഗ്രഹാന്തരയാത്ര ഏർപ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു.ഒരു കാര്യം, അര അടൂരിന് ആയിരം സംഘി ഗോപാലന്മാർ പോര എന്ന് മാലോകർക്കറിയാം.’- മന്ത്രി പറയുന്നു.

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ലോക പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാകിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന് ഗ്രഹാന്തരയാത്ര ഏർപ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു.

ശ്രിഹരിക്കോട്ടയിൽ ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റർ ചെയ്യാനും തുടർന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തം.

ഒരു കാര്യം, അര അടൂരിന് ആയിരം സംഘി ഗോപാലന്മാർ പോര എന്ന് മാലോകർക്കറിയാം.

Exit mobile version