യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: യുഡിഎഫ് ഇന്ന് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എംജി റോഡില്‍ പാളയം, വിജെടി ഹാളിന് മുന്‍വശം, സ്റ്റാച്യൂ, പുളിമൂട്, ആയുര്‍വേദ കോളേജ് എന്നീ ഭാഗങ്ങളിലാണ് ഇന്ന് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്ത് രാവിലെ യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ വാഹനങ്ങള്‍ പബ്ലിക് ലൈബ്രറിയുടെ ഭാഗത്തു നിന്ന് തിരിഞ്ഞ് നന്ദാവനം-ബേക്കറി-പനവിള വഴിയാണ് പോകേണ്ടത്.

എംജി റോഡില്‍ പാളയം, വിജെടി ഹാളിന് മുന്‍വശം, സ്റ്റാച്യു, പുളിമൂട്, ആയുര്‍വേദ കോളജ് എന്നീ ഭാഗങ്ങളിലാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പബ്ലിക് ലൈബ്രറി ഭാഗത്തു നിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന വണ്ടികള്‍ നന്ദാവനം- ബേക്കറി-പനവിള- എസ്എസ് കോവില്‍ റോഡ്-ഓവര്‍ ബ്രിഡ്ജ് വഴിയാണ് പോകേണ്ടത്.

ചാക്ക- പേട്ട ഭാഗത്തു നിന്ന് കിഴക്കേക്കോട്ടയ്ക്ക് പോകുന്ന വാഹനങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരിഞ്ഞ് വഞ്ചിയൂര്‍-കൈതമുക്ക്-ഉപ്പിടാംമൂട് പാലം വഴി പോകണം. കിഴക്കേക്കോട്ട ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ആയുര്‍വേദ കോളജ് ഭാഗത്തു നിന്ന് തിരിഞ്ഞ് കൈതമുക്ക്- വഞ്ചിയൂര്‍ വഴി പോകണം.

കിഴക്കേക്കോട്ടയില്‍ നിന്ന് പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗത്തേക്കും തമ്പാനൂരില്‍ നിന്ന് ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങള്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്ന് തിരിഞ്ഞ് തൈക്കാട്-മേട്ടുക്കട-വഴുതക്കാട്-വെള്ളയമ്പലം വഴിയാണ് പേകേണ്ടത്.

Exit mobile version