പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ നാല് അന്തേവാസികളെയും കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ അന്തേവാസികളായ നാല് കുട്ടികളെയും പോലിസ് കണ്ടെത്തി. വര്‍ഗീസ്(17), വിവേക് വസന്തന്‍ (17), ആകാശ്(17), അമല്‍ (17) എന്നിവരെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂരില്‍ നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്.

നാലുപേരും നെടുമങ്ങാടുള്ള കൂട്ടുക്കാരന്റെ വീട്ടില്‍ പോയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. ഇതിനു മുമ്പും ഇവര്‍ ഇതുപോലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയിരുന്നു. അതേസമയം ഇത്തരം സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടും ചില്‍ഡ്രന്‍സ് ഹോമിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി എടുക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Exit mobile version