കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍ മാറ്റം; പവന് 200 രൂപ കുറഞ്ഞു

ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയുടെ കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.

ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,416.20 ഡോളറാണ് ഇന്നത്തെ നിരക്ക്. 9.10 ഡോളറിന്റെ കുറവാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.

Exit mobile version