ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ! വൈറലായി 60 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബില്ല്

മുംബൈ: സ്വര്‍ണവില ഞെട്ടിക്കുന്ന ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ദിനംപ്രതി സാധാരണകാര്‍ക്ക് അന്യമായികൊണ്ടിരിക്കുകയാണ് സ്വര്‍ണ്ണം. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5200 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം ആരംഭിച്ചത്. പവന് 320 രൂപ വര്‍ദ്ധിച്ച് 41,600 രൂപയുമാണ് വില.

സ്വര്‍ണം ഇങ്ങനെ മുകളിലേക്ക് കുതിപ്പ് തുടരുന്നതിനിടയിലാണ് ഗ്രാമിന് വെറും 10 രൂപയ്ക്ക് സ്വര്‍ണ്ണം വാങ്ങിയ ബില്ല് സോഷ്യലിടത്ത് വൈറലാകുന്നത്. അറുപത് വര്‍ഷമെങ്കിലും പഴക്കമുള്ള ബില്ലാണ് സംഭവം.

1959 ലെ സ്വര്‍ണത്തിന്റെ ബില്ല് മഹാരാഷ്ട്രയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയതിന്റേതാണ്.
ഇന്ന് ഒരു ചോക്ലേറ്റ് വാങ്ങുന്ന പൈസയ്ക്കാണ് അക്കാലത്ത് സ്വര്‍ണവും വെള്ളിയും വാങ്ങിയിരുന്നത്.

Read Also: കുഞ്ഞിന് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം: ഇനിയുള്ള സമയം അവനോടൊപ്പം; പുതിയ മത്സരത്തിന് തയ്യാറായെന്ന് സാനിയ മിര്‍സ

11.66 ഗ്രാം സ്വര്‍ണത്തിന്റെ വില വെറും 113 രൂപയാണെന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില വെറും പത്ത് രൂപയാണ്.
അതായത് ഇന്നത്തെ ഗ്രാമിന്റെ വിലയായ 5,172 രൂപയുണ്ടെങ്കില്‍ അന്ന് 533 ഗ്രാമിലേറെ സ്വര്‍ണം വാങ്ങാം.

മഹാരാഷ്ട്രയിലെ വാമന്‍ നിംബാജി അഷ്‌തേക്കര്‍ എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ബില്ലാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 1000 രൂപയ്ക്കാണ് അന്ന് സ്വര്‍ണവും വെള്ളിയും വാങ്ങിയിരിക്കുന്നത്.

Exit mobile version