സ്വര്‍ണ്ണം തൊട്ടാല്‍ പൊള്ളും, വില റെക്കോര്‍ഡ് നിരക്കിനരികെ, ഇന്നത്തെ വില ഇങ്ങനെ

gold| bignewslive

തിരുവന്തപുരം; സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. റെക്കോര്‍ഡ് നിരക്കില്‍ നിന്നും 80 രൂപ അകലത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില. പവന് 280 രൂപയാണ്് വര്‍ധിച്ചത്.

ഇതോടെ പവന് 49,360 രൂപയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6,170 രൂപയിലും എത്തി. ബുധനാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു.

also read:പയ്യോളിയില്‍ സഹോദരിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; അച്ഛന്‍ ട്രെയിന്‍ തട്ടിയും മരിച്ചു

ഗ്രാമിന് 6,135 രൂപയിലും പവന് 49,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ചു.

വരും ദിവസവും 80 രൂപയ്ക്ക് മുകളില്‍ വില ഉയര്‍ന്നാല്‍ വീണ്ടും റെക്കോര്‍ഡ് നിരക്കിലേക്ക് സംസ്ഥാനത്തെ സ്വര്‍ണവില എത്തും. കേന്ദ്ര ബാങ്ക് സ്വര്‍ണം ലക്ഷ്യം വയ്ക്കുന്നതും രാജ്യാന്തര വിപണിയില്‍ ചൈനീസ് വനിതകള്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

Exit mobile version