42,000ത്തില്‍ നിന്ന് 35,760 രൂപയിലേയ്ക്ക്; സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു, നാല് മാസംകൊണ്ട് കുറഞ്ഞത് 6,240 രൂപ!

Gold price decrease | bignewslive

കൊച്ചി: സ്വര്‍ണ്ണവില റെക്കോര്‍ഡ് തുകയായ 42,000ത്തില്‍ നിന്ന് 35,760 രൂപയിലേയ്ക്ക്. സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുകയാണ്. കഴിഞ്ഞ നാല് മാസമായി ഇടിവ് തുടരുകയാണ്. ഈ കാലയളവില്‍ 6,240 രൂപയുടെ ഇടിവാണ് ഉണ്ടായത്. തിങ്കളാഴ്ച പവന് 240യാണ് കുറഞ്ഞത്. പവന് ഇപ്പോള്‍ 35,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4470 രൂപയുമായി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ്ണ വില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു. ഓഗസ്റ്റില്‍ റെക്കോഡ് വിലയായ 42,000 രൂപയില്‍ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്.

കൊവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അനിശ്ചിതത്വമാണ് സ്വര്‍ണവിലയില്‍ കുതിപ്പിന് വഴിവെച്ചത്.2021 ആദ്യപാദംവരെ വിലയില്‍ സ്ഥിരത കൈവരിക്കാന്‍ പ്രയാസമാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Exit mobile version