രമ്യാ ഹരിദാസിന് കാറ് വാങ്ങുന്നില്ല, നടപടി ഉപേക്ഷിച്ചു: പിരിച്ചെടുത്ത തുക തിരികെ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനം വിവാദമായതോടെ തീരുമാനം പിന്‍വലിച്ച് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ പിരിഞ്ഞുകിട്ടിയ 6,13000 രൂപ സംഭാവന നല്‍കിയവര്‍ക്ക് തിരികെ നല്‍കാനും ആലത്തൂര്‍ പാര്‍ലമമെന്റ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

പിരിവെടുത്ത് രമ്യക്ക് കാര്‍ വാങ്ങുന്നതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കെപിസിസി അധ്യക്ഷന്റെ നിര്‍ദേശം അനുസരിക്കുന്നതായി രമ്യ ഫേസ്ബുക്കില്‍ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചത്.

Exit mobile version