പ്രധാനമന്ത്രി കൊച്ചിയിലേക്ക്; യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; മർദ്ദിച്ച് ബിജെപി പ്രവർത്തകർ; മനോരോഗിയെന്ന് കെ സുരേന്ദ്രൻ;

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കോടുക്കാനിരിക്കുന്ന കൊച്ചിയിലെ യുവം-23 പരിപാടിയുടെ വേദിക്ക് പുറത്ത് പ്രതിഷേധം. യുവം പരിപാടി നടക്കുന്ന സേക്രഡ് ഹാർട്ട് കോളേജിന് മുന്നിലായിരുന്നു പ്രതിഷേധം.

‘മോഡി ഗോബാക്ക്’ വിളികളുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി പി എച്ച് അനീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്.

പ്രധാനമന്ത്രി മോഡി അഞ്ചുമണിക്ക് കൊച്ചിയിലെത്താനിരിക്കെയാണ് സംഭവം. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരം കനത്ത പോലീസ് വലയത്തിലാണ്. അതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.

ALSO READ- പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു

ഇതിനിടെ, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തു. പിന്നാലെ തന്നെ പോലീസ് സംഘം ഉടൻ പ്രതിഷേധക്കാരനെ കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രതിഷേധിച്ചത് മനോരോഗിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംഭവത്തോട് പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 12-ഓളം പേരെ പോലീസ് നേരത്തെതന്നെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

Exit mobile version