വിദ്യാര്‍ത്ഥികളെ കയറ്റാതെ പാഞ്ഞ് സ്വകാര്യ ബസ്: തടഞ്ഞ് നിര്‍ത്തി രമ്യാ ഹരിദാസ് എംപി

തൃശ്ശൂര്‍: പെരുമ്പിലാവില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് വിദ്യാര്‍ഥികളെ കയറ്റിവിട്ട് രമ്യാ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുകയായിരുന്നു. അതുവഴി വന്ന എംപി ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി വിദ്യാര്‍ത്ഥികളോട് കാര്യം തിരക്കുകയായിരുന്നു.

എംപിയെ കണ്ടതോടെ, കോളജുകള്‍ വിട്ടാല്‍ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പില്‍ നിര്‍ത്തി ഞങ്ങളെ കയറ്റുന്നില്ലെന്ന വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു. പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന രമ്യാ ഹരിദാസ് ബസ് തടഞ്ഞ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുകയും ചെയ്തു.

എന്നാല്‍ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരന്‍ ഇത് ദീര്‍ഘ ദൂര ബസാണെന്നും ഈ ബസില്‍ കുട്ടികളെ കയറ്റാന്‍ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുപോകുയായിരുന്നു.

Exit mobile version