‘കോലം കത്തിക്കല്‍ രാഷ്ട്രീയ പരിപാടിയായി പോയി’; വൈദികരുടെ സമരരീതി സഭയെ വേദനിപ്പിച്ചെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിമത വൈദികരുടെ സമര രീതി സഭയെ വേദനിപ്പിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികരുടെ സമരരീതികള്‍ സഭയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നും സമരരീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

”കോലം കത്തിക്കല്‍ രാഷ്ട്രീയ പരിപാടിയായിപ്പോയി. സത്യവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. സമരത്തിന് വൈദികരെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ല. സമരം ചെയ്തവര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്താണ്. അവര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരും’- കര്‍ദിനാള്‍ വ്യക്തമാക്കി.

നേരത്തെ, കര്‍ദിനാള്‍ ആലഞ്ചേരിയെ അതിരൂപത ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെന്റ് ചെയ്ത ബിഷപ്പുമാരെ പൂര്‍ണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വൈദികര്‍ കര്‍ദിനാൡനെതിരെ സമരവുമായി രംഗത്തെത്തിയത്. ബിഷപ്പ് ഹൗസില്‍ നിരാഹാര സമരമുള്‍പ്പടെ നടത്തിയായിരുന്നു വൈദികര്‍ സമരം ചെയ്തത്.

Exit mobile version