തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്എഫ്‌ഐയ്ക്ക് ചരിത്രജയം; 9 ജനറല്‍ സീറ്റില്‍ 8 സീറ്റും നേടി

തൃശ്ശൂര്‍: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്എഫ്‌ഐയ്ക്ക് ചരിത്ര വിജയം. കെഎസ്‌യുവിന്റെ കോട്ട ആയിരുന്ന സെന്റ് തോമസ് കോളേജില്‍ 9 ജനറല്‍ സീറ്റില്‍ 8 സീറ്റും നേടിയാണ് എസ്എഫ്ഐ വിജയം പിടിച്ചെടുത്തത്.

വിജയ ശേഷം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൃശൂര്‍ റൗണ്ടില്‍ പ്രകടനം നടത്തി. എസ്എഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സംഗീത് പ്രസിഡന്റ് ഇക്ബാല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കെഎസ്‌യുവും കോളേജ് മാനേജ്‌മെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ട്കെട്ടിനെ തള്ളിയാണ് വിദ്യാര്‍ഥികള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചത്. കൂട്ടമായി തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തളരാതെ തഴച്ചു വളര്‍ന്ന മഹാപ്രസ്ഥാനമാണ് എസ്എഫ്‌ഐയെന്ന് വിജയ ശേഷം നേതാക്കള്‍ പറഞ്ഞു.

Exit mobile version