ശിവരഞ്ജിതും നസീമും പിടിയിൽ; പോലീസ് പിടിയിലായത് കേശവദാസപുരത്ത് നിന്നും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് പിടിയിലായത്. ഞായറാഴ്ച കന്റോൺമെന്റ് പോലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും പോലീസ് പിടികൂടിയത്.

ഇതോടെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസിൽ ഉണ്ടായിരുന്ന അഞ്ച് പ്രതികൾ ഉൾപ്പെടെ ആറുപേർ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പോലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ അക്രമി സംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version