പൊതുജനങ്ങള്‍ക്ക് സേവനം സമയബന്ധിതമായി നല്‍കും; അഴിമതിയില്ലാതെ; മലപ്പുറത്ത് പ്രതിജ്ഞ ചൊല്ലി

മലപ്പുറം കളക്ട്രേറ്റില്‍ നടന്ന ചടങ്ങിന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നേതൃത്വം നല്‍കി.

മലപ്പുറം: പൊതുജനങ്ങള്‍ക്ക് സേവനം സമയബന്ധിതമായി എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് മലപ്പുറത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ആന്തൂര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്തുകൂടി പ്രതിജ്ഞ ചൊല്ലിയത്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായും അഴിമതിരഹിതവും കുറ്റമറ്റതുമായും നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചൊല്ലുകയായിരുന്നു. മലപ്പുറം കളക്ട്രേറ്റില്‍ നടന്ന ചടങ്ങിന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നേതൃത്വം നല്‍കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും വാശിയുമൊക്കെ പലജീവനുകളും തുലാസിലാടാന്‍ കാരണമായതോടെയാണ് മലപ്പുറത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഈ പുതിയനീക്കം. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഒത്തുചേര്‍ന്നാണ് പ്രതിജ്ഞ ചൊല്ലിയത്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കേണ്ടതെന്നും ഇതില്‍ എന്തെങ്കിലും നിയമപ്രശ്നങ്ങളുണ്ടെങ്കില്‍ അത് കൃത്യമായി പൊതുജനങ്ങളെ അറിയിക്കുകയും വേണമെന്ന് തുടങ്ങുന്ന പ്രതിജ്ഞയാണ് മലപ്പുറത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എടുത്തിരിക്കുന്നത്.

Exit mobile version