സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പുകവലിച്ചു, ചോദ്യം ചെയ്ത മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊന്നു..! പ്രതികള്‍ക്ക് പിടിവീണത് അതിബുദ്ധിപരമായ നീക്കത്തിലൂടെ

കോഴിക്കോട്: മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പുകവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ഇവര്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ചത്. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയും ചേളാരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കൃഷ്ണമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം മുപ്പതാം തിയതി തേഞ്ഞിപ്പാലത്താണ് സംഭവം.

സംഭവത്തില്‍ വള്ളിക്കുന്ന് കുഴിക്കാട്ടില്‍ മലയില്‍ ശരത്, മൂന്നിയൂര്‍ വെളിമുക്ക് പെരിക്കോളില്‍ അഖില്‍ലാല്‍ , ചേളാരി ചെറാമ്പത്തുമാട് കെപി മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വളരെ ദാരുണമായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ മരണം എന്നാണ് പോലീസ് വിലയിരുത്തല്‍. മര്‍ദ്ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റ കൃഷ്ണമൂര്‍ത്തി ഒരു രാത്രി മുഴുവന്‍ വഴിയില്‍ക്കിടന്നു. പിറ്റേന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരിയിലേക്കു കൊണ്ടുപോകും വഴി പാലക്കാട്ടുവച്ചാണ് മരണം സ്ഭവിച്ചത്.

എന്നാല്‍ പ്രതികള്‍ പിടിയിലായതിന് പിന്നില്‍ പ്രതികളിലൊരാളുടെ ബന്ധു കാണിച്ച അതിബുദ്ധിയാണ്. മര്‍ദ്ദനം നേരിട്ടു കണ്ടയാള്‍ക്കും കേസ് വരുമോയെന്നറിയാനെന്ന വ്യാജേന പ്രതിയുടെ ബന്ധു വക്കീലിനെ സമീപിക്കുകയായിരുന്നു. ഇക്കാര്യം വക്കീലില്‍നിന്നറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്

Exit mobile version